

ചരിത്രം


1921 ല്‍ ബ്രിട്ടീഷ് പട്ടാളത്തിനു നേരെ മലബാറിന്റെ ധീരദേശാഭിമാനികള്‍ നെഞ്ചുയര്‍ത്തി പോരാട്ടത്തിനിറങ്ങിയ കാലം. കലാപാനന്തരം ചേറുമ്പ ദേശത്തിന്റെ സാമൂഹിക ഉന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ അനിവാര്യത ദീര്‍ഘദര്‍ശനം ചെയ്ത മതപണ്ഡിതനെങ്കിലും ഭൗതിക വിദ്യാഭ്യാസം കൂടി തന്റെ ജന്‍മനാടായ പട്ടിക്കാട് നിന്നും നേടി തിരിച്ചു വന്ന ബഹുമാന്യനായ തച്ചമ്പറ്റ അവറാന്‍കുട്ടി മൊല്ലാക്ക ഇന്നത്തെ പളിളിപ്പടി പ്രദേശത്ത് തരകന്‍തൊടി അസൈനാരിന്റെ വീടിനു സമീപം ഒരു പ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു. ബ്രിട്ടീഷ് സര്‍ക്കാറിനു കീഴില്‍ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ഒരു ഓത്തുപള്ളിയും സ്‌കൂളിനോ ടനുബന്ധിച്ചു നടത്തിയിരുന്നു.
അദ്ദേഹത്തിനു ശേഷം പുല്‍വെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലന്‍ ഹാജി തുടര്‍ന്ന ് പറമ്പൂര്‍ വീരാന്‍കുട്ടി ഹാജി എന്നിവരായിരുന്നു സ്‌കൂള്‍ മാനേജര്‍മാര്‍. ഇവരെത്തുടര്‍ന്ന് തരിശിന്റെ വിദ്യാ ഭ്യാസ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കിയ മഹാന്‍ നെച്ചിക്കാടന്‍ കുഞ്ഞിമുഹമ്മദ് മൗലവി എന്ന ചഡഗ മൗലവിയാണ് സ്‌കൂളിന് ചുക്കാന്‍ പിടിച്ചത്. സ്‌കൂളിന്റെ പഴയ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ മാമ്പറ്റയിലുള്ള സ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹം അല്‍പ്പകാലം സ്‌കൂള്‍ നടത്തി യിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാറ്റിയത്.
മദ്രാസ് സ്റ്റേറ്റിനു കീഴില്‍ ഇക്കാലമത്രയും മാനേജ്‌മെന്റ് സ്‌കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം സ്വാതന്ത്ര്യാനന്തരം 1947 നവംബര്‍ 10 മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനു കീഴില്‍ ബോര്‍ഡ് കമ്പല്‍സറി സ്‌കൂള്‍ എന്ന പേരില്‍ പൂര്‍ണമായും സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ സ്‌കൂള്‍ സംസ്ഥാന ഗവണ്മെന്റിനു കീഴിലേക്കു മാറി.
ആരംഭകാലം മുതല്‍ക്കുതന്നെ പാഠ്യ പാഠ്യാനുബന്ധ രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന വിദ്യാലയം ഇന്നും അതിന്റെ മികച്ച പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നു. ഉജഋജ കാലഘട്ടത്തില്‍ സബ്ജില്ലയിലെ മികച്ച സ്‌കൂളിനുള്ള ട്രോഫി നേടിയതും കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലഭിച്ചു കൊിരി ക്കുന്ന ഘടട വിജയങ്ങള്‍, സബ്ജില്ലാകായിക മേളയിലെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എന്നിവ ഈ പാരമ്പര്യത്തിനു തിലകക്കുറി ചാര്‍ത്തുന്നു. അത്യാവശ്യം വേ ഒരു ഗ്രൗ് പോലും ഇല്ലാതിരിക്കെ അദ്ധ്യാപകരുടെ അര്‍പ്പണമനോഭാവത്തോടു കൂടിയ പരിശീലനം കൊുമാത്രം തിരുവനന്തപുരം അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ച് പഠനം തുടരുന്ന സുചിത്ര എന്ന പൂര്‍വവിദ്യാര്‍ഥിനി ഇന്ന് കേരള സ്റ്റേറ്റ് ജൂനിയര്‍ ഫുട്‌ബോള്‍ ടീം അംഗമാണ്.
ഇതിനെല്ലാമുപരി എടുത്തു പറയേതാണ് നാട്ടുകാര്‍, അദ്ധ്യാപകര്‍, പ്രവാസികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ കൂട്ടായ ശ്രമഫലമായി നാം നേടിയെടുത്ത സ്വന്തം സ്ഥലവും അവിടെ ഉയര്‍ന്നു വരുന്ന പുതിയ കെട്ടിടങ്ങളും . സ്ഥലമെടുപ്പടക്കമുള്ള സ്‌കൂളിന്റെ എല്ലാ സംരംഭങ്ങളും വന്‍ വിജയമാക്കുന്നതില്‍ പ്രവാസി സുഹൃത്തുക്കള്‍ വഹിച്ച നിര്‍ണ്ണായക പങ്ക് പ്രത്യേകം എടുത്തു പറയേതാണ്.
Quotes'
My mother said I must always be intolerant of ignorance but understanding of illiteracy. That some people, unable to go to school, were more educated and more intelligent than college professors.
Maya Angelo
GLPS THARISH
